മൂടാടി ഗ്രാമപഞ്ചായത്ത് അതി ദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് അതി ദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്ര മുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൂടാടി ഗ്രാമ പഞ്ചായത്ത് അതിദരിദ്ര മുക്ത പഞ്ചായത്തായി മാറിയത്. സർവ്വെ പ്രകാരം 13 കുടുംബങ്ങളെയാണ് അതി ദരിദ്ര പട്ടികയിൽ കണ്ടെത്തിയത്. ഇവർക്ക് വീട്, ചികിത്സ, വിദ്യാഭ്യാസം, ജീവനോപാധികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷത്തി അൻപത്തിയെട്ടായിരത്തി നൂറ്റിനാല്പത്തെട്ട് രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ എം.കെ മോഹനൻ, എം.പി. അഖില, ടി.കെ. ഭാസ്കരൻ, മെമ്പർ മാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ലത കെ.പി, സുമതി.കെ. രജുല ടി.എം, സുമിത കെ.പി. ഹുസ്ന എ.വി. കരീം, പി.പി. ലതിക പുതുക്കുടി, അഡ്വ. ഷഹീർ, എം.കെ. രവീന്ദ്രൻ, വി.കെ. സുനിത, സി.എം. ഇൻഷിത, എ എസ് സുധീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതവും വി.ഇ.ഒ ജൂബിത നന്ദിയും പറഞ്ഞു.

