തമിഴ്‌നാട് കരൂര്‍ സന്ദര്‍ശിച്ച് എം.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം

സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് കരൂര്‍ സന്ദര്‍ശിച്ചു. ദുരന്തം നടന്ന സ്ഥലവും ചികിത്സയില്‍ കഴിയുന്നവരെയും മരിച്ചവരുടെ വീടുകളിലുമായിരുന്നു സന്ദര്‍ശനം. തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു.

41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് സിപിഐഎം സംഘം. സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ ബേബി, പോളിറ്റ് ബ്യൂറോ അംഗം യു വാസുകി, എംപിമാരായ കെ രാധാകൃഷ്ണന്‍, ഡോ. വി ശിവദാസന്‍, ആര്‍ സച്ചിതാനന്ദം, എംഎല്‍എ വി പി നാഗൈമാലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി T V K സംഘടിപ്പിച്ച റാലിയിലെ വീഴ്ചകള്‍ക്കെതിരെയും വിമര്‍ശനം ഉണ്ടായി. ദുരന്തത്തില്‍പെട്ടവരെയും കുടുംബങ്ങളെയും ചേര്‍ത്തുപിടിച്ചായിരുന്നു സിപിഐഎം സംഘത്തിന്റെ സന്ദര്‍ശനം.

