കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്

കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് പെട്ടിപ്പീടിക തകർത്ത് അപകടം. 3 പേർക്ക് പരിക്ക്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ടാങ്കർ ലോറിയുടെ പിറകിലിടിച്ച് നിയന്ത്രണം വിട്ട് ബൈലേനൊ കാറിലും, ഗുഡ്സ് ഓട്ടോയിലും ഇടിച്ചശേഷം മരത്തിൽ ഇടിച്ച് നിന്നു. ഇതിനിടെ ഗുഡ്സ് ഓട്ടോ പെട്ടിപ്പീടിക ഇടിച്ച് തകർത്ത് ഓട്ടോയും പെട്ടിപ്പീടികയും റോഡരികിലെ വെള്ളക്കെട്ടിലേക്ക് പതിച്ചു.

പീട്ടിപ്പീടിക നടത്തുന്ന കണ്ടോത്ത് സത്യൻ ചെളിവെള്ളത്തിൽ താഴ്ന്ന് പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സത്യനെ ഏറെ പണിപ്പെട്ടാണ് എടുത്തത്. സത്യൻ അബോധാവസ്ഥയിലായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന 3 പേർക്കും പരിക്കുണ്ട്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് ബേബി മെമ്മോേറിയൽ ഹോസ്പിറ്റലിലേക്കും, സത്യനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുുപോയി. KL 18 N 9 ഇന്നോവ കാറാണ് അപകടം ഉണ്ടാക്കിയത്. ബൈലേനൊ കാറിനും കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്.

