KOYILANDY DIARY.COM

The Perfect News Portal

ചിമ്പാന്‍സികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണത്തിനുടമ; പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാള്‍ അന്തരിച്ചു

ചിമ്പാന്‍സികളെക്കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാള്‍ (91) അന്തരിച്ചു. കാലിഫോര്‍ണിയയില്‍ വെച്ചാണ് അന്ത്യം. പ്രൈമറ്റോളജിസ്റ്റ്, നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക എന്നീ നിലകളില്‍ പ്രശസ്തയാണ്. ചിമ്പാന്‍സികളുടെ പെരുമാറ്റത്തെക്കുറിച്ച് പഠിക്കാന്‍ തന്റെ ജീവിതം മാറ്റിവെച്ച ജെയ്ന്‍ ചിമ്പാന്‍സികള്‍ക്ക് ഒരു ഉപകരണം ഉപയോഗിക്കാന്‍ കാര്യക്ഷമമായി കഴിയും എന്ന് തന്റെ പഠനങ്ങളിലൂടെ തെളിയിച്ചിരുന്നു.

1934 ഏപ്രില്‍ 3 ന് ബ്രിട്ടനിലെ ഹാംപ്സ്റ്റഡില്‍ ആയിരുന്നു ഗുഡാളിന്റെ ജനനം.
ഗോംബെ സ്ട്രീം ഗെയിം റിസര്‍വില്‍ പ്രവേശിച്ച ഗുഡാള്‍ 20 വര്‍ഷത്തോളം കൊടുംകാടിനുള്ളില്‍ ചിമ്പാന്‍സികൂട്ടത്തോടൊപ്പം ജീവിച്ച് അവയെ വിശദ പഠനത്തിന് വിധേയമാക്കിയിരുന്നു. ചിമ്പാന്‍സികളെ സംരക്ഷിക്കാന്‍ അവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കണമെന്ന ആശയം മുന്നോട്ടുവെച്ചു. 2002-ല്‍ ഐക്യരാഷ്ട്രസഭയുടെ ‘മെസഞ്ചര്‍ ഓഫ് പീസ്’ആയി ജെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷാഡോസ് ഓഫ് മാന്‍, ചിമ്പാന്‍സീസ് ഓഫ് ഗോംബെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും ഗുഡാള്‍ രചിച്ചിട്ടുണ്ട്.

Share news