മേപ്പയ്യൂരിൽ വയോജന ദിനം ആചരിച്ചു

മേപ്പയ്യൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിൽ വയോജന നയം ആദ്യമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. എം. കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. കെ. ബാലൻ, ഏരിയാ സെക്രട്ടറി ആർ. വി അബ്ദുള്ള, എൻ കെ സത്യൻ എന്നിവർ സംസാരിച്ചു. കൂവല ശ്രീധരൻ സ്വാഗതം പറഞ്ഞു.
