കൊയിലാണ്ടിയിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായെന്നാരോപിച്ച് UDF പ്രതിഷേധം
കൊയിലാണ്ടിയിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായെന്നാരോപിച്ച് UDF കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു. ആവശ്യമായ സമയത്ത് റിപ്പയർ ചെയ്യാൻ സാധിക്കാത്ത നഗരസഭ
ഗുരുതരമായ അനാസ്ഥയാണ് തുടരുന്നതെന്ന് ഇവർ ആ രോപിച്ചു.
ഓരോ വർഷത്തേക്കും കരാറുകൾ നൽകിയാണ് നഗരസഭ തെരുവ് വിളക്കുകൾ പരിപാലിച്ച് പോന്നിരുന്നത്.
.

.
എന്നാൽ കരാർ എടുത്ത കമ്പനിയെക്കൊണ്ട് കൃത്യമായി ജോലിയെടുപ്പിക്കാൻ ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. നിലവിൽ കരാർ കാലാവധി അവസാനിച്ചിട്ട് 2 മാസമായിട്ടും
മെയിൻ്റനൻസ് കരാർ പുതുക്കി നൽകാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
2023 -24 സാമ്പത്തിക വർഷത്തിൽ 3500 ലൈറ്റുകൾ പരിപാലിക്കാൻ കൊല്ലം കേന്ദ്രമായ കമ്പനിക്ക് നൽകിയത് 1622500. രൂപയാണ്, എന്നാൽ ഈ കാലയളവിൽ കരാർപ്രകാരം ഏറ്റെടുത്തിട്ടുള്ള പകുതി എൽ ഇ ഡി ലൈറ്റുകൾ പോലും കത്തിക്കാതെയാണ് കാലാവധി അവസാനിച്ചത്.
.

.
2024 -25 വർഷത്തെ മെയിൻ്റനൻസ് കരാർ എടുത്തിരുന്നത് യുണൈറ്റഡ് എനർജി സിസ്റ്റം എന്ന സ്ഥാപനമാണ്. ബാക്കിയുള്ള ‘കെൽ’കമ്പനിയുടെയും മറ്റ് CFL തെരുവ് വിളക്കുകളും ഇവരുടെ തലയിൽ കെട്ടിവെക്കുകയും ചെയ്തിട്ട് നിലവിലുള സിസ്റ്റം തകരാറിലാക്കിയിരിക്കുകയാണ്. വാർഷിക മെയിൻ്റനൻസ് കരാർ കാലാവധി കഴിഞ്ഞിട്ട് 2 മാസവും, തീരദേശത്തെ ഫിഷ് ലാൻ്റിംഗ് സെൻ്ററിൽ ഉൾപ്പെടെയുള്ള ഹൈ മാസ്റ്റ് ലൈറ്റുകൾ കത്താതെയായിട്ട് ഏഴ് മാസമായിരിക്കുകയാണ്.
.

.
പ്രതിഷേധ സായാഹ്നം പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു, വി പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കെ എം നജീബ്, രജീഷ് വെങ്ങളത്ത് കണ്ടി, എ അസീസ് മാസ്റ്റർ, മനോജ് പയറ്റുവളപ്പിൽ, ജമാൽ മാസ്റ്റർ, ഫാസിൽ പി പി, വൻസരാജ് കേളോത്ത്, ഫക്രുദ്ധീൻ മാസ്റ്റർ, സുമതി കെ എം, ദൃശൃ എം, ശൈലജ ടി പി, റഹ്മത്ത് കെ ടി വി, ജിഷ പുതിയേടത്ത്, ഷീബ അരീക്കൽ എന്നിവർ പ്രതിഷേധ സായാഹ്നത്തിന്ന് നേതൃത്വം നൽകി.



