KOYILANDY DIARY.COM

The Perfect News Portal

സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു

കൊയിലാണ്ടി: വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന RAMP (Rising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായി സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലുക്ക് വ്യവസായ ഓഫീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.
.
.
തക്കാര റസിഡൻസി ഹാളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൊയിലാണ്ടി ഉപജില്ലാ വ്യവസായ ഓഫീസർ ഷിബിൻ കെ സ്വാഗതവും വ്യവസായ വികസന ഓഫീസർ നിജീഷ് ആർ നന്ദിയും പറഞ്ഞു.
.
.
സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസുകൾ കൈകാര്യം ചെയ്തു. സംരംഭകർക്ക് നേരിട്ടു സംശയങ്ങൾ ഉന്നയിക്കാനും പരിഹാരം കണ്ടെത്താനും അവസരം ഒരുക്കി.
Share news