നവരാത്രി ആഘോഷത്തിന് തിരിതെളിഞ്ഞു

കൊയിലാണ്ടി: ആർട്ട് ഓഫ് ലിവിങ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തിരിതെളിഞ്ഞു. ആഘോഷക്കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ പി. അധ്യക്ഷതയിൽ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി ചിത്പ്രകാശജിയുടെ കാർമികത്വത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഹോമാദി കർമങ്ങളും ഭംഗിയായി നടന്നു.
കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിലെ പ്രതിനിധികളും പങ്കെടുത്തു.

.
വൈകിട്ട് നടന്ന കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. ജിന്നേഷും സുമേരു ഗായകൻ റെജി സദാനന്ദനും കാവ്യാ ദാസും ചേർന്ന് ഒരുക്കിയ സത്സംഗം പരിപാടിക്ക് മാറ്റുകൂട്ടി. ബ്രഹ്മചാരി ചിദാനന്ദജി സംസാരിച്ചു. ആശ്രമം അഡ്മിനിസ്ട്രേറ്റർ പി.എസ്. അനീഷ് സ്വാഗതവും കൺവീനർ രമേശൻ കെ.പി. നന്ദിയും പറഞ്ഞു.
