കൊയിലാണ്ടിയിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് സ്വകാര്യ കെട്ടിടത്തിനു മുകളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 60 വയസ് പ്രായം തോന്നുന്ന പുരുഷൻ്റേതാണ് മൃതദേഹം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
.

.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ കൊയിലാണ്ടി ടൗണിൽ കണാറുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. എന്തെങ്കിലും സൂചന കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
