സ്വര്‍ണവില കൂടി; പവന് 84,240 രൂപ

തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 84,240 രൂപയാണ്. ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ പണിക്കൂലി അടക്കമുള്ളവ ഉൾപ്പെടുത്തി 90,000ത്തിലേറെ രൂപയാകും.

ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാമിന് 10,530 രൂപയായി. ഇന്നലെ പവന് 680 രൂപ കുറഞ്ഞ് പവന് 83,920 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയിലെ 84,840 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 77,640 രൂപയും.

