എസ്എഫ്ഐക്ക് ഉജ്വല വിജയം

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ വടകരയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. വടകര എസ്എൻ കോളജിൽ 25 സീറ്റിൽ 25–ലും എതിരില്ലാതെ എസ്‌എഫ്‌ഐ തെരഞ്ഞെടുക്കപ്പെട്ടു. കടത്തനാട് കോളജിൽ 17ൽ 16 സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എംഎസ്എഫിന് ഏറെ സ്വാധീനമുള്ള വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ എതിരില്ലാതെ മാത്‍സ്, ഫസ്റ്റ് ഡിസി സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.
