KOYILANDY DIARY.COM

The Perfect News Portal

ഒറോക്കുന്ന് മലയിൽ ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും തൈ നടീൽ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: പോലീസിലെ കർഷകനായ ഒ കെ സുരേഷ് ഒറോക്കുന്ന് മലയിൽ ആരംഭിക്കുന്ന പൈനാപ്പിൾ കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും തൈ നടീൽ ഉദ്ഘാടനം നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് തൈ നടീൽ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർമല ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, ഗ്രാമപഞ്ചായത്ത് അംഗം കെ സി രാജൻ, സിഡിഎസ് ചെയർപേഴ്സൺ വിധുല, ഗൈഡ്സ് ക്യാപ്റ്റൻ ശില്പ സി, FAOI ദേശീയ സെക്രട്ടറി കെ എം സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ഷാജി, വിസ്മയ, ആതിര എന്നിവർ പങ്കെടുത്തു.  ഒറോകുന്ന് മലയിലെ കാടുമൂടി കിടന്ന വനപ്രദേശം വെട്ടിത്തെളിച്ച് ആ പ്രദേശത്താണ് പൈനാപ്പിൾ കൃഷി ഇറക്കുന്നത്. ഇതിന് തൊട്ടടുത്ത സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയും പച്ചക്കറി കൃഷിയും വൻ വിജയമായിരുന്നു എന്ന് ഒ കെ സുരേഷ് പറഞ്ഞു. ഗൈഡ്സ് അംഗം സൂര്യനന്ദ എസ് എസ് സ്വാഗതവും ഭാരതി നന്ദിയും പറഞ്ഞു.

Share news