വെനസ്വേലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

വെനസ്വേലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ വെനസ്വേലയിലാണ് ഭൂചലനം ഉണ്ടായത്. മരകൈബോ തടാകത്തിന്റെ കിഴക്കന്‍ തീരത്തെ മെന ഗ്രാന്‍ഡെയാണ് ഭുകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എണ്ണ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് മരകൈബോ.

അതേസമയം കൂടുതല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍ രാജ്യമായ കൊളംബിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഭൂകമ്പം അനുഭവപ്പെട്ട സ്ഥലത്തു നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചു.

