ചെങ്ങോട്ടുകാവ് പാവറ വയലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പാവറ വയലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. 2-ാം വാർഡിൽ പാവറ വയൽ ഭാഗത്ത് ബൈപാസിലെ ഓവ് പാലത്തിനടുത്താണ് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കാണപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 14-ാം തിയ്യതിയാണ് മുമ്പ് മാലിന്യം തള്ളിയിരുന്നത്. അന്നും പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
.

.
സംഭവത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഇന്ന് നാട്ടുകാർ വീണ്ടും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ഉത്തരവാദികളെ കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
