സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് 2025 ഏറ്റുവാങ്ങി

ബാലുശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലയിൽ മെമ്പർഷിപ്പ് 2025 ഏറ്റുവാങ്ങി. 25 ഏരിയ കമ്മറ്റികളിൽ നിന്നും സെപ്തംബർ 22, 23 തിയതികളിലായാണ് ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയത്. ജില്ല പ്രസിഡണ്ട് സൂര്യ ഗഫൂർ, ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, പി ആർ രഘുത്തമൻ, ഗഫൂർ രാജധാനി, സി ബാലൻ, എം എം ബാബു, ഡി എം ശശീന്ദ്രൻ, കെ എം റെഫീഖ്, എൻ എം ബഷീർ, ആസ്യ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
