ലിവര്‍പൂളിനായി ആദ്യ ഗോളടിച്ച് ഇസാക്; കരബാവോ കപ്പില്‍ ചെല്‍സിക്കും ഫുള്‍ഹാമിനും വോള്‍വ്‌സിനും ജയം

ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി അലക്‌സാണ്ടര്‍ ഇസാക്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലെ മിന്നുംതാരമായിരുന്നു ഈ സ്വീഡിഷ് താരം. സൗത്താംപ്ടണിനെതിരായ കരബാവോ കപ്പില്‍ ലിവര്‍പൂളിന് ജയിക്കാനും സാധിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.

ആദ്യ പകുതിയില്‍ 43ാം മിനുട്ടിലായിരുന്നു ഇസാകിന്റെ ഗോള്‍. 85ാം മിനുട്ടില്‍ ഹ്യൂഗോ എകിറ്റികെ രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ, ഗോളാഘോഷം അതിരുവിട്ടതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഈ മത്സരത്തില്‍ മറ്റൊരു മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ റഫറി ചുവപ്പ് കാര്‍ഡ് ഉയർത്തുകയും എകിറ്റികെ പുറത്താകുകയും ചെയ്തു. ഷീ ചാള്‍സ് ആണ് സൗത്താംപ്ടണിന്റെ ഗോള്‍ നേടിയത്.

കരബാവോ കപ്പിലെ മറ്റ് മത്സരങ്ങളില്‍ ചെല്‍സി ലിങ്കണ്‍ സിറ്റിയെയും കാര്‍ഡിഫ് ബേണ്‍ലിയെയും വോള്‍വ്‌സ് എവര്‍ട്ടണിനെയും ബ്രൈട്ടന്‍ ബാണ്‍സ്ലിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത ആറ് ഗോളിനായിരുന്നു ബ്രൈട്ടന്റെ ജയം. ഫുള്‍ഹാം കേംബ്രിജിനെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.

