ക്രോക്‌സിൻ്റേത് പകൽക്കൊള്ളയെന്ന് ഇൻഫ്ളുവൻസർ; ചെരുപ്പ് തനിക്കും പണിതന്നെന്ന് വെളിപ്പെടുത്തി സുരഭി ലക്ഷ്മി

ക്രോക്‌സ്, പ്രാഡാ, ബിർക്കൻസ്റ്റോക്ക് എന്നീ ബ്രാന്റഡ് ചെരുപ്പ് കമ്പനി ഭീമന്മാർ ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷേ ഇവരുണ്ടാക്കിയ തലക്കെട്ടുകളൊന്നും അവരുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നവയല്ലായിരുന്നു മറിച്ച് വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവർത്തികളിന്മേലായിരുന്നു എന്നതാണ് ഫാഷൻ പ്രേമികളെ നിരാശരാക്കിയത്.

പ്രാഡ പരമ്പരാഗത ഇന്ത്യൻ ചെരുപ്പുകളുടെ ഡിസൈൻ മോഷ്ടിച്ചെന്ന ആരോപണമായിരുന്നെങ്കിൽ ഇന്ത്യൻ കമ്പനികളായ ബാറ്റാ ഇന്ത്യ, റിലാക്‌സോ, ലിബർട്ടിയൊക്കെ തങ്ങളുടെ ഡിസൈൻ അടിച്ചുമാറ്റിയെന്നായിരുന്നു ക്രോക്ക്‌സിന്റെ ആരോപണം. ഇതിനിടയിൽ ഇപ്പോൾ ക്രോക്‌സിന്റെ ചെരുപ്പുകളുടെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ ഉഷ മാത്യു എന്ന അന്നമ്മ അന്നമ്മയുടെ വീഡിയോ പോസ്റ്റിന് താഴെ കമന്റുമായി നടി സുരഭി ലക്ഷ്മിയും എത്തിയിട്ടുണ്ട്.

