ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് ജി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാർ

ദേവസ്വം ബോര്‍ഡിന്റെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാർ അധിക്ഷേപം. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ അഭിമുഖത്തിന് പിന്നാലെയാണ് സംഘപരിവാര്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ അധിക്ഷേപം. ശബരിമല സംരക്ഷണ സമിതി വാട്ട്സാപ്പ് ഗ്രൂപ്പിലും അധിക്ഷേപമുണ്ടായി. മോശം പദങ്ങള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസ് നടപടിയെ ജി സുകുമാരൻ നായർ നിശിതമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ച എല്‍ ഡി എഫ്) സര്‍ക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.


കോണ്‍ഗ്രസും ബിജെപിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഗമം ബഹിഷ്കരിച്ചതെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നടപടി കാണുമ്പോള്‍ അവര്‍ക്ക് ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും, ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

