KOYILANDY DIARY.COM

The Perfect News Portal

എൽഡിഎഫ് ഭരണത്തിൽ കയർ മേഖലയിൽ വന്നത് ഒട്ടേറെ മാറ്റങ്ങൾ: മന്ത്രി പി രാജീവ്

ആലപ്പുഴ: കമ്പോളത്തിൻ്റെ താൽപ്പര്യം അനുസരിച്ചുള്ള ഉൽപ്പാദനം കയർ മേഖലയിൽ വേണമെന്ന് മന്ത്രി പി രാജീവ്. കയർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു ശേഷം കയർ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. പ്രശ്‌നങ്ങൾ മനസിലാക്കി അതിനുള്ള പരിഹാരം കാണാനാണ് ശ്രമിച്ചത്. ഇതേ തുടർന്ന് കയർ മേഖലയിൽ ഉൽപ്പാദനം വർധിച്ചു.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ 54823 ടൺ ഉൽപ്പാദിപ്പിച്ചു. മികച്ച രീതിയിൽ വിൽപ്പനയും വർധിച്ചു. ലുലു മാളിൽ സഹിതം വിൽപ്പന കേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞു. തുടർന്നും നവീകരണത്തിനും തൊഴിലാളികളുടെ വേതന വർധനയ്ക്കുമുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് പി രാജീവ് പറഞ്ഞു.

 

ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ കയർ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിദഗ്‌ധരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കയർ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കയർ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾ, കയറ്റുമതിക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, കയർ തൊഴിലാളികൾ തുടങ്ങി 300 ലേറെ പ്രതിനിധികൾ പങ്കെടുത്തു.

Advertisements
Share news