KOYILANDY DIARY.COM

The Perfect News Portal

അർജന്റീന ടീം മാനേജർ കൊച്ചിയിലെത്തി; മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: മെസിപ്പടയുടെ വരവിനായി ദിവസങ്ങളെണ്ണി കേരളം പ്രതീക്ഷയോടെ കാത്ത്നിൽക്കവെ കാര്യങ്ങൾ വിലയിരുത്തുന്നതിനായി അർജന്റീനിയൻ ടീം മാനേജർ കൊച്ചിയിലെത്തി. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്കാണ് കൊച്ചിയിലെത്തിയത്.

മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തും. കായികമന്ത്രി വി അബ്ദുറഹിമാനുമായും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കാണ് കായിക മന്ത്രിയുമായി കൂടിക്കാഴ്ച.

നവംബർ 15ന് അർജന്റീന സംഘം കേരളത്തിൽ എത്തും. നവംബർ 10 മുതൽ 18 വരെയാണ് ഇന്റർനാഷണൽ മത്സരങ്ങൾക്ക് ഫിഫ അനുവദിച്ച സമയം. താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ടീം മാനേജർ വിലയിരുത്തും. ഇതിന് ശേഷമാകും കലൂർ‌ സ്റ്റേഡിയത്തിൽ എത്തി സുരക്ഷാ ക്രമീകരണങ്ങൾ അടക്കം പരിശോധിക്കുക.

Advertisements

 

Share news