KOYILANDY DIARY.COM

The Perfect News Portal

‘ഓപ്പറേഷന്‍ നംഖോർ’; പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു.

കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

Share news