കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ വീടിന്റെ പുനർനിർമാണം പൂർത്തിയാകുന്നു; 26ന് താക്കോൽ കൈമാറും

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ശുചിമുറി തകർന്നു വീണ് മരിച്ച തലയോലപറമ്പ് സ്വദേശി ഡി ബിന്ദുവിന്റെ വീടിന്റെ പുനർനിർമാണം ധ്രുതഗതിയിൽ പൂർത്തിയാകുന്നു. 26ന് മന്ത്രി ഡോ. ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറും. മന്ത്രി വി എൻ വാസവൻ, സി കെ ആശ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തിയത്. കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിച്ചുനൽകുമെന്ന് മന്ത്രി ആർ ബിന്ദു ഉറപ്പ് നൽകിയിരുന്നു. 12.80 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സിപിഐ എം തലയോലപറമ്പ് ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ പറഞ്ഞു.

