KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിജയദശമി നാളായ ഒക്ടോബർ 2 വരെ കാഴ്ച ശീവേലികളടക്കമുള്ള ക്ഷേത്ര ചടങ്ങുകളെ കൂടാതെ വെെവിധ്യമാർന്ന സംഗീത – നൃത്ത കലാ പരിപാടികളും ക്ഷേത്രാങ്കണത്തിൽ നടക്കും.
.
.
ഒന്നാം ദിവസമായ തിങ്കളാഴ്ച കാലത്ത് കാഴ്ച ശീവേലിക്കു ശേഷം നാട്യാഞ്ജലി കലാക്ഷേത്ര പയ്യോളി – വടകര അവതരിപ്പിച്ച നൃത്താർച്ചന, വൈകീട്ട് ദീപാരാധനക്കുശേഷം ആരാധ്യ വാമേഷ്, അപർണ വാസുദേവൻ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം, ശ്രീഹരി നൃത്ത വിദ്യാലയം വെസ്റ്റ് ഹിൽ അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവ നടന്നു. ഇന്ന് ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, വീണക്കച്ചേരി എന്നിവ നടക്കും.
Share news