KOYILANDY DIARY.COM

The Perfect News Portal

വീണ്ടുമൊരു പൊൻതൂവൽ; ഇന്ത്യയിലെ രണ്ടാമത്തെ മികച്ച പൊലീസ് സ്റ്റേഷനായി കുത്തിയതോട്

രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊലീസിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുമ്പോഴും ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണ മികവിലും കഴിവ് തെളിയിച്ചുകൊണ്ട് വീണ്ടും ഇന്ത്യയിലെ രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷൻ മാറി. നേരത്തെ ഈ നേട്ടം കൈവരിച്ചത് ആലപ്പുഴയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷനാണ്.

ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോട് ഐ എസ് ഓ അംഗീകാരം നേടിയിരിക്കുകയാണ് കുത്തിയതോട് പൊലീസ് സ്റ്റേഷൻ. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് കുത്തിയതോട്. ഇന്നലെ കുത്തിയതോട് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി എസ് ഡയറക്ടർ വെങ്കിട്ട നാരായണയിൽ നിന്നും അരൂർ എംഎൽഎ ദിലീമ ജോജോയാണ് ഈ അംഗീകാരം ഏറ്റുവാങ്ങിയത്.

 

ജനപ്രതിനിധികളും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ തന്നെ ആയിരക്കണക്കിന് വരുന്ന പൊലീസ് സ്റ്റേഷനുകൾ ആണുള്ളത് ഇതിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് സ്റ്റേഷനുകളും കേരളത്തിലാണ് എന്നുള്ളതാണ് ശ്രദ്ധേയം. ആലപ്പുഴ ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ അംഗീകാരം നേടിയതോടെ കേരളത്തിലെ മറ്റ് സ്റ്റേഷനുകളും അംഗീകാരം നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ്.

Advertisements
Share news