KOYILANDY DIARY.COM

The Perfect News Portal

അക്ഷരകേരളം അക്കിത്ത പുരസ്ക്കാരം ഡോ. ദീപ എം.വിയുടെ നിഴൽ വീണ വഴിയിലെ ഗന്ധരാജപുഷ്പങ്ങൾക്ക്‌

അക്ഷരകേരളം അക്കിത്ത പുരസ്ക്കാരം ഡോ. ദീപ എം.വിയുടെ നിഴൽ വീണ വഴിയിലെ ഗന്ധരാജപുഷ്പങ്ങൾക്ക്‌. 10,001 രൂപയും പ്രശസ്തി പത്രവും സെപ്റ്റംബർ 27 ന് സമ്മാനിക്കും. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിലാണ് ദീപയുടെ ജനനം. മലയാളത്തിൽ ബിരുദാനന്തരബിരുദവും നെറ്റും. ബി.എഡ്. യോഗ്യതയും നേടിയിട്ടുണ്ട്. നാഷണൽ ഹുദാ സെൻട്രൽ സ്‌കൂളിൽ ഒരു വർഷക്കാലവും, നാട്ടിക ശ്രീനാരായണ കോളേജിൽ രണ്ടുവർഷക്കാലവും, താൽക്കാലിക സേവനമനുഷ്‌ഠിച്ചു.

2011 മുതൽ ഗവൺമെന്റ്റ് സ്‌കൂൾ അധ്യാപിക, ജി.ആർ.എഫ്.ടി.എച്ച്.എസ്. പുത്തൻകടപ്പുറം, പ്രൊ. ജോസഫ് മുണ്ടശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കണ്ടശ്ശാംകടവ്, എരിമയൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ, പഴയന്നൂർ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്‌കൂൾ, കിഴക്കഞ്ചേരി ജി.എച്ച്.എസ്‌.എസ്. എന്നീ സ്കൂ‌ളുകളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി കിഴക്കഞ്ചേരി സ്കൂ‌ളിൽ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപികയാണ്.

 

2017ൽ സ്ഥലകാലമുദ്രകൾ എൻ.എസ് മാധവൻ്റെ കൃതികളിൽ എന്ന വിഷയത്തിൽ ഡോ. സി. ആർ. രാജാഗോപാലൻ്റെ മാർഗദർശനത്തിൽ ഗവേഷണ ബിരുദം. അംഗീകൃതങ്ങളായ വിവിധ പുസ്‌തകങ്ങളിലും ആനുകാലികങ്ങളിലുമായി കവിത, കഥ, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisements
Share news