പലസ്തീനിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ SDPI “ഗസ ഐക്യദാർഢ്യ” പ്രകടനം നടത്തി

കൊയിലാണ്ടി: പലസ്തീനിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് എസ് ഡി പി ഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ “ഗസ ഐക്യദാർഢ്യ” പ്രകടനം നടത്തി.

കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സിറാജ് വി കെ, സെക്രട്ടറി ഹർഷൽ എ ആർ, ജോയിന്റ് സെക്രട്ടറി ഫസൽ, ട്രഷറർ മുഹമ്മദ് ഷാഫി, സിദ്ധീഖ് എം കെ, മുസ്തഫ, ലത്തീഫ് കൊല്ലം, ഫിറോസ് എസ് കെ, സലീം പി വി, ഫൈസൽ കെ കെ, ശംസുദ്ധീൻ കെ കെ, എന്നിവർ നേതൃത്വം നൽകി.
