കാപ്പാട് ബീച്ചിൽ ക്ലീനിങ്ങ് നടത്തി

ചേമഞ്ചേരി: സേവ പർവ്വ് ക്ലീനിങ്ങ് ഇവന്റ് ഇന്റർ നാഷണൽ കോസ്റ്റൽ ക്ലീനിങ്ങ് ഡേ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ ആചരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദാഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മിനിസ്ട്രി ഓഫ് ഫോറസ്റ്റ് ആൻഡ് ക്ളൈമാക്സ് ചെയ്ഞ്ചു കോ ഓഡിനേറ്റർ പ്രേം പ്രകാശ് മാരിയ മുഖ്യാഥിതിയായിരുന്നു.

എല്ലാവർഷവും സപ്തംബർ മാസം മൂന്നാമത്തെ ശനിയാഴ്ചയാണ് കോസ്റ്റൽ ക്ലീനിങ് ഡേ ആചരിക്കുന്നത്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, എൻ സി സി വിദ്യാർത്ഥികൾ, ബ്ലൂ ഫ്ലാഗ് ജീവനക്കാർ, വിനോദ സഞ്ചാരികൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് മെമ്പർ എം പി. മൊയ്‌തീൻ കോയ, ജില്ല പരിസ്ഥിതി സംരക്ഷണ സമിതി കോ ഓഡിനേറ്റർ, അനിരുദ്ധൻ മാസ്റ്റർ, കാപ്പാട് ടൂറിസം പോലീസ് സ്റ്റേഷൻ എസ് ഐ സുജീഷ്, ബീച്ച് മാനേജർ പി. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
