സിപിഐ(എം) കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും. 19ന് വൈകീട്ട് മന്ദമംഗലത്ത് ഉദ്ഘാടനം ചെയ്ത് 20ന് കൊല്ലം ടൗണിൽ ആരംഭിച്ച ജഥ പുളിയഞ്ചേരി, വലിയവയൽതാഴെ, പന്തലായനി കേളുവേട്ടൻ മന്ദിരം, കൂമൻതോട്, പെരുവട്ടൂർ, കാക്രാട്ട്കുന്ന് കൊയിലാണ്ടി ടൗൺ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം വൈകീട്ട് കൊയിലാണ്ടി ബീച്ചിൽ സമാപിച്ചു. ഇന്ന് കാലത്ത് ചാലിൽ പറമ്പിൽ നിന്ന് ആരംഭിച്ച് വൈകീട്ട് മുത്താമ്പിയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
.

.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ.ഷിജു,
അഡ്വ. കെ. സത്യൻ, ടി.കെ ചന്ദ്രൻ, കെ. ദാസൻ, സുധ. കെ.പി, ആർ.കെ അനിൽകുമാർ, എൻ.കെ ഭാസ്കരൻ, പി. ചന്ദ്രശേഖരൻ, എം.കെ സതീഷ്, ജാൻവി കെ സത്യൻ, പി.കെ ഭരതൻ എന്നിവർ സംസാരിച്ചു.
