ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: നിര്‍ണായക നീക്കവുമായി പൊലീസ്

കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കുമെന്ന് പൊലീസ്. ആപ്പുകള്‍ക്കെതിരെ നിയമനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട നിയമസാധ്യതകള്‍ പരിശോധിക്കും. കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പ് കേസില്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെയാണ് രണ്ട് വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥി ഡേറ്റിംഗ് ആപ്പിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കെവൈസി പോലെ രേഖകള്‍ ആവശ്യമില്ലാത്ത ആപ്പില്‍ 18 വയസായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാണ് കുട്ടി രജിസ്റ്റര്‍ ചെയ്തത്.

ഇത്തരം പഴുതുകളാണ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നത്. ആപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിന് മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇക്കാര്യത്തില്‍ ബോധവത്കരണം ആവശ്യമാണ്. അന്വേഷണം പൂര്‍ത്തിയാക്കി ഡേറ്റിംഗ് ആപ്പുകളെ നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും.

