KOYILANDY DIARY.COM

The Perfect News Portal

അമീബിക് മസ്തിഷ്‌കജ്വരം; പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. നീന്തൽ കുളങ്ങൾ അടിയന്തരമായി ശുചീകരിക്കാൻ ആരോഗ്യവകുപ്പ് നിർ​ദ്ദേശം നൽകി. റിസോർട്ട്, വാട്ടർ തീം പാർക്ക്, നീന്തൽ പരിശീലന കേന്ദ്രം ഉൾപ്പടെ എല്ലായിടത്തും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാദിവസവും ക്ലോറിനേറ്റ് ചെയ്യണമെന്നും ക്ലോറിൻ അളവ് പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ക്ലോറിനേഷൻ രജിസ്റ്റർ അധികാരപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ജലശയങ്ങളിലേക്ക് മാലിന്യം തള്ളുന്നത് തടയണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Share news