KOYILANDY DIARY.COM

The Perfect News Portal

കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട്: കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗർ ചെത്ത് തൊഴിലാളി സഹകരണസംഘം ഹാളിൽ നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സഖാവ് എൽ. രമേശ് ഉദ്ഘാടനം ചെയ്തു. അനൂപ് രക്തസാക്ഷി പ്രമേയവും ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.
.
.
കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് സി വി, സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ധീര പാറമ്മൽ, ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനീഷ് കെ എം, സിഐടിയു അഖിലേന്ത്യ കമ്മിറ്റി അംഗം പി കെ ഷാജൻ, ജിഎഎ സംസ്ഥാന കമ്മിറ്റിഅംഗം നിതീഷ് കുമാർ എന്നിവർ സംസാരിച്ചു. കെ ആർ ഗണേഷ് സ്വാഗതം പറഞ്ഞു.
.
.
പുതിയ ഭാരവാഹികളായി സി പി പ്രജിത്ത് കുമാർ (പ്രസിഡണ്ട്), പി സുധീഷ് കുമാർ (സെക്രട്ടറി) എസ് സതീഷ് ബാബു (ട്രഷറർ)  എന്നിവരെ തിരഞ്ഞെടുത്തു.
Share news