മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി യോഗ പരിശീലനം ആരംഭിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച്ച് തുടങ്ങിയത്. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ചു.
.

.
എല്ലാവാർഡുകളിലും വായനശാലകൾ കേന്ദീകരിച്ച് വയോജനക്ലബുകളും, വാർഡ് തല വയോജന അയൽ സഭകളും രൂപീകരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ പപ്പൻ മൂടാടി സ്വാഗതം പറഞ്ഞു. ആയുർവേദ ഡോ. സീമ സെബാസ്റ്റ്യൻ, സി.കെ. വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി നാണു മാസ്റ്റർ നന്ദി പറഞ്ഞു.
