KOYILANDY DIARY.COM

The Perfect News Portal

കർണാടകയിൽ ഗണേശ ചതുർത്ഥി ഘോഷയാത്രയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി അപകടം; 8 പേർ മരിച്ചു

കർണാടകയിൽ ഗണേശ ചതുർത്ഥി ഘോഷയാത്രയ്ക്കിടെ അപകടം. ഘോഷയാത്രയിലേക്ക് ട്രക്ക്‌ പാഞ്ഞുകയറി എട്ടുപേർ മരിച്ചു. 20ൽ അധികം പേർക്ക് ഗുരുതരമായ പരുക്കുകളുമേറ്റിട്ടുണ്ട്. ചെറുപ്പക്കാരാണ് പരുക്കേറ്റവരിൽ കൂടുതലും.

ഗണേശ ചതുർത്ഥിയുടെ അവസാന ദിവസമായ വെള്ളിയാഴ്ച രാത്രി ഹോളേനരസിപുരയിലെ മൊസാലെ ഹൊസഹള്ളിയിൽ ദേശീയപാത 373ൽ വെച്ചാണ് അപകടം സംഭവിച്ചത്. അരകലഗുഡുവിൽ നിന്ന് വരികയായിരുന്ന ട്രക്കിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ഘോഷയാത്രയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

 

പരിക്കേറ്റവർ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ട് എന്നാണ് പൊലീസ് അറിയിക്കുന്നത്. ട്രക്ക് ഒരു ലോജിസ്റ്റിക് കമ്പനിയുടേതാണെന്നാണ് വിവരം. അപകട ശേഷം ട്രക്ക് ഡ്രൈവർ ഭുവസ്‌നേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisements
Share news