KOYILANDY DIARY.COM

The Perfect News Portal

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരത്തിന് അഭിവാദ്യങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

ഉത്തരക്കടലാസില്‍ മൂന്നാംക്ലാസുകാരന്‍ എഴുതിയ ‘ജീവിതത്തിലെ മികച്ച സന്ദേശം’ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷയിലെ ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ മറുപടിയാണ് മന്ത്രി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് അഹാന്‍ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ ചേര്‍ത്തത്. ‘ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ’ എന്നാണ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

Advertisements

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. 
ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..
അഹാൻ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ
നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..

 

Share news