KOYILANDY DIARY.COM

The Perfect News Portal

ഷബീർ ദാസിനെ കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു

തബലയുടെ മഹാസാധ്യതകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ കോഴിക്കോട് പുരന്ദരദാസിൻ്റെ താള വിസ്മയ രീതികൾ സ്വായത്തമാക്കിയ സഹോദരനും, ശിഷ്യനുമായ ഷബീർ ദാസിനെ കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരവ് വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഇ. കെ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ആദരവ് പരിപാടി സംഘാടനത്തിൽ മുഖ്യ പങ്ക് വഹിച്ച ഫാർമ പ്ലസ്സ് ഉടമ ഷെഫീഖ്, കൊല്ലം സുഗുണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഷബീർ ദാസിൻ്റെ തബല വാദനവും, ഗാനാലാപനവും പരിപാടിയിൽ പങ്കെടുത്ത നിരവധി പേരുടെ ഗാനാലാപന പരിപാടിയും നടന്നു. പ്രസിഡണ്ട് കെ. സി. മോഹനൻ സ്വാഗതവും പി. വി വിജയൻ നന്ദിയും പറഞ്ഞു.
Share news