കോരപ്പുഴ നികത്താൻ അനുവദിക്കില്ല – ബിജെപി

കൊയിലാണ്ടി: കോരപ്പുഴയിൽ അഴീക്കൽ ഭാഗത്ത് 4 മീറ്ററിൽ അധികം വീതിയിൽ അഴീക്കൽ പാലം വരെ അനധികൃതമായി നടത്തുന്ന മണ്ണിട്ട് നികത്തൽ തടയുമെന്നും കോരപ്പുഴ സംരക്ഷിക്കുമെന്നും ബിജെപി അറിയിച്ചു. പ്രദേശത്തെ ചില വ്യക്തികളുടെ ഒത്താശയോടെയാണ് ഇത്തരത്തിൽ ഒരു പ്രവർത്തി നടന്നു വരുന്നത്.
.

.
സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന സ്ഥലം സമീപകാലം മറ്റൊരാൾ വാങ്ങുകയും തുടർന്ന് തീരദേശ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ട് നടക്കുന്ന പുഴയുടെ തീരത്തെ നിർമാണ പ്രവൃത്തികൾക്കും പുഴ നികത്തലിനും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും മൗനാനുവാദം ഉണ്ടെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
.

.
നാടിൻ്റെ സ്വത്തായ കോരപ്പുഴ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും അതിനാവശ്യമായ പ്രതിഷേധ പരിപാടികൾ ബിജെപി വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച ബിജെപി നേതാക്കളായ എംകെ പ്രസാദ്, അഭിൻ അശോകൻ, പ്രഗീഷ് ലാൽ, സി പി പ്രജീഷ് എന്നിവർ പറഞ്ഞു.
