സ്വർണവില സർവകാല റെക്കോർഡിൽ; ഒരു പവന് 80880 രൂപ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. 1000 രൂപ വർധിച്ച് ഒരു പവന് 80880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10110 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 79880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില.

സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിൻ്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ പ്രതിധ്വനി പോലും ഇന്ത്യയിലെ സ്വര്‍ണവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.

