സ്നേഹതീരം ജൈവ വൈവിധ്യ പാർക്കിൽ സോളാർ തെരുവുവിളക്കുകൾ

കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്കിൽ ജനകീയമായി സ്ഥാപിച്ച സോളാർ തെരുവു വിളക്കുകൾ പ്രകാശിച്ചുതുടങ്ങി. സ്വിച്ച് ഓൺ കർമ്മം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ.ടി രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുനിൽകുമാർ തിരുവലത്ത്, ബാവ കൊന്നേങ്കണ്ടി എന്നിവർ ആശംസകൾ നേർന്നു. കോർഡിനേറ്റർ ദയാനന്ദൻഎ.ഡി. സ്വാഗതവും ഷിനില നന്ദിയും പറഞ്ഞു.
