‘ഓണപ്പട കാക്കിപ്പട’ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടന്നു

കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടന്നു. ‘ഓണപ്പട കാക്കിപ്പട’ എന്ന പേരിൽ നടന്ന ആഘോഷ പരിപാടി സി ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ്ഐ ബിജു, ആർ സി പ്രദീപൻ, മണി, മനോജ്, ഗിരീഷ് കുമാ,ർ വിനോദ്, ശ്രീജിത്ത്, സജിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ചടങ്ങിൽ വച്ച് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ജിപിയെ ആദരിച്ചു. സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫറായി പോകുന്ന എസ് ഐ മനോജ്, വിനോദ്, ശ്രീജിത്ത് എന്നിവർക്ക് ഉപഹാരം നൽകി. തുടർന്ന് ഓണസദ്യയും വിവിധയിനം കലാപരിപാടികളും അരങ്ങേറി.
