KOYILANDY DIARY.COM

The Perfect News Portal

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി; പരിശോധനകൾക്ക് ശേഷം സർവീസ് ആരംഭിക്കും

കേരളത്തിൽ സർവീസ് നടത്താൻ 20 ഭോഗികളുള്ള വന്ദേഭാരത് ചൊവ്വാഴ്ച കേരളത്തിലെത്തി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയ ട്രെയിനാണ് കേരളത്തിൽ എത്തിയത്. ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനകൾക്ക് ശേഷമാണ് ട്രെയിൻ കേരളത്തിലേക്ക് എത്തിയത്. പാലക്കാട് വഴി വണ്ടി മംഗളൂരുവിലേക്ക് പോകും.

ആലപ്പുഴ വഴി ഓടുന്ന 16 കോച്ചുള്ള മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. ട്രെയിൻ മംഗളൂരുവിലെ പരിശോധനകൾക്ക് ശേഷം സർവീസ് ആരംഭിക്കുമെന്നാണ് വിവരം. എന്ന് സർവീസ് ആരംഭിക്കുമെന്നു കാര്യം വ്യക്തമല്ല. നിലവില്‍ 1016 സീറ്റുള്ള ട്രെയിനില്‍ 320 സീറ്റ് വര്‍ധിച്ച് 1336 സീറ്റാകും. 16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് (20634/20633) ജനുവരി 10 മുതല്‍ 20 കോച്ചായി ഉയര്‍ത്തിയിരുന്നു. കോച്ചുകൾ ഉയർത്തുന്ന രണ്ടാം പതിപ്പാണ് ഇത്.

 

ജനത്തിരക്ക് വർധിച്ചതോടെയാണ് കോച്ചുകൾ കൂട്ടാൻ തീരുമാനിച്ചത്. കേരള ജനതയ്‌ക്കു അതിവേഗ യാത്ര മാർഗം എന്നും ആവശ്യമായ കാര്യമാണ്. സംസ്ഥാന സർക്കാർ അതുകൊണ്ട് തന്നെയാണ് കെ റെയിൽ എന്ന അതിവേഗ റെയിൽ സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുന്നതും.

Advertisements
Share news