അലയൻസ് ക്ലബ്ബ് കൊയിലാണ്ടി ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി ഓണാഘോഷം നടത്തി. നഗരസഭ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. ശ്രീധരൻ അദ്ധ്യക്ഷതവഹിച്ചു. പുതിയ അംഗങ്ങൾക്കുള്ള സർട്ടിഫിക്കററ് വിതരണം ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു നിർവ്വഹിച്ചു.
.

.
രാഗം മുഹമ്മദലി, കെ.സുധാകരൻ, എൻ.ചന്ദ്രശേഖരൻ, കെ. വിനോദ് കുമാർ, വി.പി. സുകുമാരൻ, എൻ. ഗോപിനാഥൻ, എ. വി. ശശി, എംആർ. ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപാടികളും അരങ്ങേറി.

