സ്നേഹ സ്പർശമൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൻ്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കാൻസർ രോഗബാധിതയായ തേമംതോട് കുനി ഷെർളിയുടെ ചികിത്സക്കായി, ചികിത്സാ കമ്മിറ്റി ചെയർപേഴ്സണും, മൂന്നാം വാർഡ് മെമ്പറുമായ ടി.എം. രജുലയ്ക്ക് കുട്ടികളും, അധ്യാപകരും സമാഹരിച്ച തുക സ്കൂൾ ലീഡർ എം.കെ. വേദ, ഡെപ്യൂട്ടി ലീഡർ സി.കെ. റയ്ഹാൻ എന്നിവർ ചേർന്ന് കൈമാറി.
.

.
പി.ടി.എ വൈസ് പ്രസിഡൻ്റ് എം.വി. മൃദുല അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നി സാബി, പി. നൂറുൽ ഫിദ, പി. സിന്ധു, വി.പി. സരിത എന്നിവർ സംസാരിച്ചു.
