KOYILANDY DIARY.COM

The Perfect News Portal

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് പേർ മരിച്ചു, രണ്ടുപേരെ കാണാതായി

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു.
രണ്ടുപേരെ കാണാതായതായി റിപ്പോർട്ട്. ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുകയാണ്. ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്, രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്ട്രേറ്റുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ മരണം ആറായി. കാണാതായ 11 പേർക്കായി തിരച്ചിൽ തുടരുന്നു. നിരവധി വീടുകൾക്കും കേടുപാടുണ്ടായി.
Share news