കോഴിക്കോട് ബീച്ചിൽ ക്യൂബോ ഇറ്റലി ഷോ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായി കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം പകരാൻ സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കലരുന്ന ത്രിമാന ഷോ ക്യൂബോ ഇറ്റലിയും. ഇറ്റാലിയൻ തിയറ്റർ സംഘമായ ക്യൂബോ ഇറ്റലി ആദ്യമായാണ് കോഴിക്കോട്ട് ഷോ അവതരിപ്പിക്കുന്നത്.

സെപ്‌തംബർ 5, 6 തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് പരിപാടി. ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ നടക്കുന്ന ആകാശ അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസുമാണ് ഷോയുടെ പ്രത്യേകത. വർണവെളിച്ചത്തിലെ അഭ്യാസപ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിനൊത്തുള്ള നൃത്തവും നിഴലുകളുടെ വിന്യാസവും ചേർന്ന് അപൂർവ ദൃശ്യാനുഭവമാകും ക്യൂബോ ഷോ.

