കൊയിലാണ്ടി ബാർ അസോസിയേഷൻ പൂക്കള മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി ബാർ അസോസിയേഷനും, കോടതി ജീവനക്കാരും, അഭിഭാഷക ക്ലാർക്കുമാരും സംയുക്തമായി പൂക്കള മത്സരം സംഘടിപ്പിച്ചു. അതോടൊപ്പം ഓണപുക്കളം, ഓണ സദ്യ എന്നിവയും നടന്നു. ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ. സുമൻലാൽ വിജി, ബി.ജി. വിജയൻ. കെ. ജിഷ. കെ. എന്നിവർ നേതൃത്വം നൽകി. ജ്യുഡീഷ്യൽ ഓഫീസർമാരായ സബ്ബ് ജഡ്ജ് പ്രിയങ്ക, മജിസ്ട്രേറ്റ് അജി കൃഷ്ണൻ, മുൻസിഫ് രവീണ നാസ് എന്നിവർ പങ്കെടുത്തു.
