KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമ പഞ്ചായത്ത് നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു

മൂടാടി: നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ വാട്ടർ എ.ടി.എം. സ്ഥാപിച്ചു. ഹീറ്റ് ആക്ഷൻ പ്ളാനിൻ്റെ ഭാഗമായി മുഴുവൻ സമയവും ശുദ്ധജലം കിട്ടുന്ന സംവിധാനമാണ് വാട്ടർ എ.ടി.എം. പദ്ധതിയുടെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നു വരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവാന്ദൻ മാസ്റ്റർ എം.പി. അഖില, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വിജയരാഘവൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. രഘുനാഥ്, പാർട്ടി നേതാക്കളായ വി.വി സുരേഷ്, എൻ ശ്രീധരൻ, ഒ. രാഘവൻ മാസ്റ്റർ, കെ.എം. കുഞ്ഞിക്കണാരൻ, പവിത്രൻ ആതിര, സി.കെ. വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.കെ മോഹനൻ സ്വാഗതവും സ്ഥിരം സമിതി ചെയർമാൻ ടി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.

Share news