മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ശീല പ്രചാരണം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ശീല പ്രചാരണം നടത്തിയ ലീഗ് നേതാവ് കാപ്പാട് സ്വദേശി സാദിഖ് അവീറിനെ വടകര സൈബർസെൽ പോലീസ് അറസ്റ്റു ചെയ്തു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ കാപ്പാട് മേഖലാ കമ്മിറ്റി തിങ്കളാഴ്ച വടകര സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഇന്ന് ഉച്ചയോടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറ്റൊരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്ന വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തുകയായിരുന്നു ഇയാൾ.

കൂടാതെ മുൻ മുഖ്യമന്ത്രി വി എസ്നെ ഉമ്മൻചാണ്ടിയുടെ മകളുടെപേര് പരാമർശിച്ച് വളരെ മോശം ഭാഷയിൽ അധിക്ഷേപിക്കാനും ഇയാൾ തയ്യാറായി. ഇത് സംബന്ധിച്ച് ഡിവൈഎഫ്ഐ കാപ്പാട് മേഖലാ കമ്മിറ്റി സെക്രട്ടറി രജീഷ് കുമാർ, പ്രസിഡണ്ട് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത് തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

