കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ 31-ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടി: വിയ്യൂർ – പുളിയഞ്ചേരി പ്രദേശത്തും കൊയിലാണ്ടിയിലാകെ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിച്ച മുൻ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ 31-ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി വി സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ജനറൽ സെക്രട്ടറി സുനിൽ വിയ്യൂർ, പി കെ പുരുഷോത്തമൻ, ഷീബ അരീക്കൽ എന്നിവർ സംസാരിച്ചു. രാജൻ പുളിക്കൂൽ, എൻ ദാസൻ, ഉണ്ണികൃഷ്ണൻ പഞാട്ട്, ദിനേശൻ തച്ചോത്ത്, വിനോദ് വിയ്യൂർ, സരിത തെങ്ങിൽ, റഷീദ് പുളിയഞ്ചേരി എന്നിവർ നേതൃത്വം നൽകി. സജി തെക്കെയിൽ സ്വാഗതവും എം വി സുരേഷ് നന്ദിയും പറഞ്ഞു.
