ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി എസ് എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ ആദ്യമായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന 2 ജിബി ഹൈ സ്‌പീഡ് ഡാറ്റ, പരിധിയില്ലാത്ത സംസാര സമയം, ദിവസേന 100 എസ്എംഎസ്, 30 ദിവസ കാലാവധി, സൗജന്യ സിം ലഭിക്കും.
.

.
ഇതിൻ്റെ ഭാഗമായി ബി എസ് എൻ എൽ മേള ആഗസ്ത് 26ന് രാവിലെ 10 മുതൽ 2 മണി വരെ മുനിസിപ്പാലിറ്റി ഓഫീസിലും, 27ന് കൊയിലാണ്ടി ബസ് സ്റ്റാൻഡിലും നടക്കും. ഒപ്റ്റിക്കൽ ഫൈബർ വൈഫൈ കണക്ഷനൂകളുടെ പുതിയ ഓഫറുകളും പരിചയപ്പെടുത്തുന്നതാണ്. സിം കരസ്ഥമാക്കാൻ ആധാർ കാർഡുമായി സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി 0496- 2620440 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
