KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ബസ്സും കാറും നേർക്കുനേർ കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ബസ്സും കാറും നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. അപകടം നടന്ന ഉടനെ ബസ്സ് ഡ്രൈവർ ബസ്സ് ഓഫാക്കാതെ ഓടി രക്ഷപ്പെട്ടു. അമിത വേഗതയിൽ എതിർ ദിശയിലൂടെ പാഞ്ഞെത്തിയ ബസ്സാണ് അപകടം ഉണ്ടാക്കിയത്. ഇരിട്ടി – ഗുരുവായൂർ റൂട്ടിലോടുന്ന ആഷിക് – ഫാത്തിമാസ് ബസ്സ് ആണ് അപകടം ഉണ്ടാക്കിയത്.  അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

Share news